ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സഹായ ഉപകരണ വിതരണം നടത്തി. വൈകല്യത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹായ ഉപകരണമെന്ന പദ്ധതിപ്രകാരമാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, മൂന്നര ലക്ഷം വില വരുന്ന കാര്‍ബണ്‍ കീല്‍ ഫൂട്ട് (ആര്‍ട്ടിഫിഷ്യല്‍ ഫൂട്ട്) കെ എസ് രവീന്ദ്രന് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള എം ആര്‍ കിറ്റ്, അന്ധരായവര്‍ക്ക് വേണ്ടി ഉള്ള വൈറ്റ് കൈന്‍ (വാക്കിംഗ് സ്റ്റിക്ക്), കാലിന് സ്വാധീനം കുറവുള്ളവര്‍ക്ക് വേണ്ടിയുള്ള അക്കാമോഡേറ്റിവ് ഷൂ, എഫ്ഒ ആര്‍ട്ടികുലേറ്റഡ് എന്നിവ വിതരണം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ലത ഗോപി, ടി വരദരാജ്, വസന്തകുമാരി ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ചെമ്പക്കാട് നാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.