‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’; പഞ്ചായത്ത്തല ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു

2022-23 വര്‍ഷം വ്യവസായ വകുപ്പ് സംരംഭ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഒരു ലക്ഷം ചെറുകിട, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. കാസര്‍കോട് ജില്ലയില്‍ 6000 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസായ വകുപ്പ് നിയമിച്ച് വകുപ്പിന്റെ പരിശീലനം ലഭിച്ച 45 ഇന്റേണുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു വരുന്നു.

തദ്ദേശ സ്ഥാപനങ്ങളില്‍ 50 മുതല്‍ 250 വരെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നത്. ഗ്രാമീണ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുക, അതാത് പ്രദേശത്തെ വിഭവങ്ങള്‍ക്കും ജനങ്ങള്‍ക്കും അനുസൃതമായ സംരംഭങ്ങള്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുക. ഇതിന്റെ ആദ്യ ഘട്ടമായി പഞ്ചായത്തുകളില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബോധവത്ക്കരണം നല്‍കി തുടങ്ങി. ജില്ലയില്‍ ആദ്യമായി ബേഡഡുക്ക പഞ്ചായത്തില്‍ ബോധവത്ക്കരണ പരിപാടി നടന്നു. വന്‍ ജനപങ്കാളിത്തമുണ്ടായ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ആദ്യ സംരംഭം അനന്തപുരം വ്യവസായപാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു. സംരംഭകയായ അനിത രാജീവന്‍ ആരംഭിച്ച ഫിനിക്‌സ് ഫേകാഡ് സിസ്റ്റമാണ് ജില്ലയിലെ ആദ്യ സംരംഭം. അഭ്യസ്ഥവിദ്യരായ സംരംഭകര്‍ക്ക് പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നും തിരികെയെത്തിയവരെയും സംഘങ്ങളെയും സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്ക് മാത്രമായി ഏഴ് പുതിയ സ്‌കീമികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സംരംഭകര്‍ക്കായി  താല്‍പര്യമുള്ള സംരംഭകര്‍ക്ക്  ലോണ്‍, ലൈസന്‍സിങ്, സബ്‌സിഡി  മേളകള്‍ നടത്തും. ജില്ലയിലെ വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം ആവശ്യപ്പെടുന്നവര്‍ക്ക് അനുവദിക്കുമെന്നും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →