ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണു പുരസ്കാരം പ്രഖ്യാപിച്ചത്. 73 വര്‍ഷം പഴക്കമുള്ള ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നതും സ്വര്‍ണം നേടുന്നതും. ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. കിരീട നേട്ടത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983 ലെ ലോകകപ്പ് നേട്ടത്തോടാണ് ഓള് ഇം ണ്ട് ചാമ്പ്യന്‍ഷിപ്പ് മുന്‍ ജേതാവും പുലേല ഗോപിചന്ദ് താരതമ്യം ചെയ്തത്. 43 വര്‍ഷം മുമ്പാണ് ടീം ഇന്ത്യയുടെ തോമസ് കപ്പിലെ ഏറ്റവും മികച്ച പ്രകടനമുണ്ടായത്. പ്രകാശ് പാദുകോണ്‍, സയദ് മോഡി തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ഇന്ത്യ സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിനോടു തോറ്റു. അന്നു ഫൈനലില്‍ കടക്കുന്നവര്‍ക്കു മാത്രം മെഡല്‍ നല്കിയിരുന്നതിനാല് ഇന്ത്യക്കു വെങ്കലം ലഭിച്ചില്ല.ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത്, സ്വാതിക് സായ്രാജ് രങ്കറെഡ്ഡി, ചിരാഗ് ഷെട്ടി, എച്ച്.എസ്. പ്രണോയ്, കൃഷ്ണ പ്രസാദ് ഗാരാഗ്, വിഷ്ണുവര്ധന് ഗൗഡ് പാഞ്ചാല എന്നിവരെ കൂടാതെ എം.ആര്. അര്ജുന്, ധ്രുവ് കപില, പ്രിയാന്‍ശു രജാവത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തോമസ് കപ്പ് കിരീട നേട്ടം ബാഡ്മിന്റണിലേക്കു കൂടുതല്‍ താരങ്ങളെ കൊണ്ടുവരുമെന്നു ഗോപീചന്ദ് പ്രത്യാശിച്ചു. 1990 കളില്‍ തന്റെ മത്സരങ്ങളുടെ ഫലങ്ങള്‍ നല്കാന് മാതാവ് സുബ്ബാരയമ്മ ടിവി ചാനലുകളുടെയും പത്രം ഓഫീസുകളിലേക്കും നിരന്തരം വിളിക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു- ഗോപീചന്ദ് തുടര്‍ന്നു.2001 ല്‍ ഓള് ഇം ണ്ട് ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോഴും സ്ഥിതി മാറിയില്ല. 2008 ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ സൈന നെഹ്വാള് വെങ്കലം നേടിയതോടെയാണു സ്ഥിതി മാറിയതെന്നും ഗോപീചന്ദ് പറഞ്ഞു. ഫൈനലിന്റെ സമ്മര്‍ദത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചതെന്നു ഗോപീചന്ദ് വിലയിരുത്തി.ആദ്യമിറങ്ങിയ ലക്ഷ്യ സെന്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആന്റണി സിനിസുക ഗിന്റിംഗിനെ വീഴ്ത്തിയപ്പോള്‍ ഇന്ത്യ മുന്നിലെത്തി. തീപാറും മത്സരത്തില്‍ ഡബിള്‍സ് ജോഡി സ്വാതിക് – ചിരാഗ് കൂട്ടുകെട്ട് അഹ്സാന്- സുകാമുല്‍ജോ കൂട്ടുകെട്ടിനെ വീഴ്ത്തി 2-0 ത്തിന്റെ ന്റെ ലീഡ് നല്കി. മൂന്നാം മത്സരത്തില്‍ കിഡംബി ശ്രീകാന്ത് 8-2 ന് ആദ്യ ഗെയിമില്‍ മുന്നിലെത്തിയെങ്കിലും ക്രിസ്റ്റി വമ്പന്‍ തിരിച്ചുവരവ് നടത്തി സ്കോര്‍ 9-9 ലെത്തിച്ചു. ആദ്യ ഗെയിമിന്റെ ഇടവേളയില്‍ ശ്രീകാന്ത് 11-9 ന് മുന്നിലായിരുന്നു. 14-11 ന് മുന്നിലെത്തിയെങ്കിലും ക്രിസ്റ്റി വിട്ടുകൊടുക്കാതെ 15-15 ന് ഒപ്പമെത്തി. അവിടെ നിന്ന് തുടരെ അഞ്ച് പോയിന്റുകള്‍ നേടി കിഡംബി ഗെയിം പോയിന്റിലേക്കെത്തിച്ച് 21-15 ന് അവസാനിപ്പിച്ചു.
രണ്ടാം ഗെയിമില്‍ ഇരു താരങ്ങളും തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം നീങ്ങി. ഇടവേളയില്‍ കിഡംബി 11-8 ന് മുന്നിലെത്തി. വിട്ടു കൊടുക്കാതെ ക്രിസ്റ്റി 13-13 ന് ഒപ്പമെത്തി. 18-17 ന് മുന്നിലെത്തി. ലീഡ് മാറി മറിഞ്ഞ ശേഷം ഇരു താരങ്ങളും 19-19 ല്‍ ഒപ്പമെത്തി. ക്രിസ്റ്റിക്ക് ഗെയിം പോയിന്റ് ലഭിച്ചെങ്കിലും കിഡംബി ഒപ്പമെത്തി. ഇന്ത്യ സെമി ഫൈനലില്‍ ഡെന്മാര്ക്കിനെയും ഇന്തോനീഷ്യ ജപ്പാനെയും 3-2 എന്ന സ്കോറിനു തോല്‍പ്പിച്ചു. ആന്റണി സിനിസുക ഗിന്റിംഗും ഡബിള്‍സ് ജോഡിയായ മുഹമ്മദ് അഹ്സാന് -കെവിന് സഞ്ജയ സുകാമുല്‍ജോ സഖ്യവും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചു. രണ്ടാം സിംഗിള്‍സിലും രണ്ടാം ഡബിള്‍സിലും ഇന്തോനീഷ്യ തോല്‍വി നേരിട്ടു. ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന മൂന്നാം സിംഗിള്‍സില്‍ ഷെസാര്‍ ഹിരന്‍ റുസ്ടാവിട്ടോ ജയിച്ചതോടെ ഇന്തോനീഷ്യ മുന്നേറി.
ഡെന്മാര്ക്കിനെതിരേ നിര്‍ണായക മൂന്നാം സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് റാസ്മസ് ഗെംകെയെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. മലേഷ്യക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനും പ്രണോയ് ഇന്ത്യയുടെ രക്ഷകനായി. തോമസ് കപ്പില്‍ 1952, 1955, 1979 സീസണുകളിലും നിലവിലെ സീസണിലും സെമിയില്‍ കളിച്ചതാണ് ഇന്ത്യയുടെ മികച്ച പ്രകടനം. യൂബര്‍ കപ്പില്‍ വനിതകള്‍ 2014, 2016 സീസണില്‍ സെമിയില്‍ കളിച്ചു. തോമസ് കപ്പില്‍ സി ഗ്രൂപ്പിലായിരുന്ന ഇന്ത്യ ചൈനീസ് തായ്പേയിക്കു പിന്നില്‍ രണ്ടാംസ്ഥാനക്കാരായാണു നോക്കൗട്ടില്‍ കടന്നത്. ക്വാര്‍ട്ടറില്‍ മലേഷ്യയും സെമിയില്‍ ഡെന്മാര്ക്കും എതിരാളികളായി. യൂബര്‍ കപ്പില്‍ വനിതകള്‍ക്കു നോക്കൗട്ടിലേക്കു മുന്നേറാനായില്ല.

