കൊച്ചി: കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാറിനെ കഴിഞ്‍ 10 ദിവസമായി കാണാനില്ല. രണ്ട് മാസത്തെ അവധിക്ക് ശേഷം 2022 ഏപ്രിൽ 29ന് അജികുമാർ എറണാകുളം കാക്കാനാട് ജിഎസ്ടി ഓഫിസിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.മുപ്പതിന് രാവിലെയാണ് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. ലോഡ്ജിൽ നിന്ന് ഇറങ്ങിയെന്നും വിട്ടിലേക്ക് വരുകയാണന്നുമായിരുന്നു സന്ദേശം. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി വൈകുന്നേരം വരെ കാത്തിരുന്നു കാണാത്തതിനെ തുടർന്ന് താമസിച്ച ലോഡ്ജിലും ഓഫിസിലും അന്വംഷണം നടത്തി. ഫലം കണ്ടില്ല.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ബന്ധുക്കളുടെ പരാതി. അജികുമാറിന് വേണ്ടി ഭാര്യ സുജ കാത്തിരിപ്പ് തുടങ്ങിയിട്ട് പത്ത് ദിവസം പിന്നിടുകയാണ്. അടുത്ത ദിവസം കിളികൊല്ലൂർ പോലീസിന് പരാതി നൽകി അന്വേഷണം നടത്തി ഫലം കിട്ടിയില്ല ഇപ്പോൾ കക്കനാട് പോലീസിന് കേസ് കൈമാറി എന്നാൽ അന്വേഷണം മന്ദഗതിയിലാണന്നാണ് ബന്ധുക്കൾ പറയുന്നത്. പുനലൂരിൽ ജോലി നോക്കുമ്പോൾ ചില ഇയലുകൾ നഷ്ടമായതിനെ തുടർന്ന് സ്ഥലം മാറ്റസമയത്ത് പകരം എത്തിയ ഉദ്യോഗസ്ഥൻ ചുമതല ഏൽക്കാതിരുന്നത് അജികുമാറിനെ മാനസ്സിക സമ്മർദ്ദത്തിലാക്കിയെന്നും ബന്ധുക്കൾ പറയുന്നു.എന്നാൽ ഇതിന്റെ പേരിൽ വകുപ്പ് തല നടപടിയും ഉണ്ടായിട്ടില്ല

