തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ചേളന്നൂർ പഞ്ചായത്തിലെ ഇരുമ്പോക്ക് തോട് വീണ്ടെടുപ്പിനായി കൈകോർത്ത് ആയിരങ്ങൾ. ശുചീകരണ പ്രവൃത്തി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തെക്കേടത്ത് താഴെ മുതൽ ചെലപ്രം വരെ ആറു കിലോമീറ്റർ തോടാണ് ശുചീകരിച്ചത്.
വിവിധ സെക്ടറുകളായി തിരിച്ച് നടത്തിയ തോട് ശുചീകരണത്തിനായി ആയിരത്തോളം വളണ്ടിയർമാർ മുന്നിട്ടിറങ്ങി. ശേഖരിച്ച മാലിന്യം ഗ്രീൻ കേരളയ്ക്ക് കൈമാറും. ഇരുമ്പോക്ക് തോടിന്റെ തുടർ സംരക്ഷണത്തിനായി ഗ്രാമപഞ്ചായത്ത്, തോട് സംരക്ഷണ സേന രൂപീകരിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി പുതിയൊത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്ത് അംഗങ്ങൾ, എ.ഡി.എം മുഹമ്മദ് റഫീഖ്, ഹരിത കേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി. പ്രകാശ്, പഞ്ചായത്ത് സെക്രട്ടറി ജോയ്കുമാർ, റിസോഴ്സ് പേഴ്സൺ പി.കെ. ജസ്‌ലിൻ, ജനപ്രതിനിധികൾ, ഹരിതകർമ്മ സേന, എൻ.എസ്.എസ് കോ- ഓർഡിനേറ്റർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

