എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആശുപത്രിയും ക്വാർട്ടേഴ്സും: ശിലാസ്ഥാപനം മെയ് 9ന്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന ആശുപത്രിയുടെയും ക്വാർട്ടേഴ്സിയും ശിലാസ്ഥാപന കർമ്മം മെയ് 9ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. നബാർഡ് ആർ ഐ ഡി എഫ് വിഹിതമായ ഏഴ് കോടി ഇരുപത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. 

ചടങ്ങിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. എ സി മൊയ്തീൻ എംഎൽഎ, രമ്യ ഹരിദാസ് എം പി എന്നിവർ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ ചെയർമാൻ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എസ് ബസന്ത്ലാൽ വർക്കിംഗ് ചെയർമാൻ, ബി ഡി ഒ ഹരിദാസ് ജനറൽ കൺവീനറായും ഡോ.ഇ സുഷമ കൺവീനറായും 101 അംഗ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →