വാദ്യ രംഗത്ത്‌ നിറസാന്നിദ്ധ്യമായിരുന്ന തൃപ്രയാര്‍ രാജപ്പന്‍മാരാര്‍ നിര്യാതനായി

തൃപ്രയാര്‍: വാദ്യ കലാകാരന്‍ തൃപ്രയാര്‍ രാജപ്പന്‍മാരാര്‍(89) നിര്യാതനായി . എഴുപതാണ്ടിലേറെയായി വാദ്യ രംഗത്ത്‌ നിറസാന്നിദ്ധ്യാമയിരുന്നു തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ആമലത്ത്‌ കുളങ്ങര ക്ഷേത്രത്തിനു സമീപം തൃപ്പേക്കുളത്ത്‌ മാരാത്ത്‌ മുകുന്ദമാരാര്‍ (തൃപ്രയാര്‍ രാജപ്പന്‍ മാരാര്‍) പ്രമുഖ തിമില വാദ്യ കലാകാരനായിരുന്നു. ചെണ്ട, സോപാനം, സംഗീതം എന്നിവയില്‍ കഴിവുതെളിയിച്ചിട്ടുണ്ട്‌.

തൃശൂര്‍ പൂരത്തില്‍ വിവിധ ഘടകപൂരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. ആറാട്ടുപുഴ തൃപ്രയാര്‍,കൂടല്‍മാണിക്യം തുടങ്ങി വിവധ ക്ഷേത്രങ്ങളില്‍ പ്രതിഭ തെളിയിച്ചു. ആറാട്ടുപുഴ പൂരവുമായി ബന്ധപെട്ട്‌ തൃപ്രയാര്‍ തേവരുടെ ഗ്രാമ പ്രദിക്ഷണത്തില്‍ നിരവധി വര്‍ഷം കുറുവേലയില്‍ പ്രമാണിയായിരുന്നു. യോഗക്ഷേമ സഭ ഭാരവാഹിയുമായിരുന്നു.

തൃപ്രയാര്‍ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതി പുരസ്‌കാരം, കിഴക്കേനട പൂരാഘോഷ കമ്മറ്റി ആദരവ്‌ , പൗരാവലി ശതാഭിഷേക ആദരവ്‌, ഏങ്ങണ്ടിയൂര്‍ ശ്രീരാമ സേവാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌. ഭാര്യ പരേതയായ പത്മിനി വാരസ്യാര്‍. മക്കള്‍ : പ്രമുഖ വാദ്യ കലാകാരനായിരുന്ന പരേതനായ ഗിരീശന്‍ മാരാര്‍, ലതിക. മരുക്കള്‍ : പരേതനായ ഗോപാലകൃഷ്‌ണന്‍,സുനിത

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →