ഷവര്‍മ കഴിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി എഫ്‌ഐ.ആര്‍

കാസര്‍കോഡ്‌ : ഷവര്‍മ കഴിച്ച്‌ പെണ്‍കുട്ടി മരിക്കകുയും നിരവധി പേര്‍ ചികിത്സയില്‍ ആകുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി എഫ്‌ഐ.ആര്‍. പത്തുവര്‍ഷം വരെ തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐപിസി 272, (ഭക്ഷണത്തില്‍ ബോധപൂര്‍വം മായം കലര്‍ത്തല്‍), 308(കുറ്റകരമായ നരഹത്യാശ്രമം), 304(കുറ്റകരമായ നരഹത്യ)എന്നീ വകുപ്പുകളാണ്‌ ചന്ദേര പോലീസ്‌ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇന്‍സ്‌പെക്ടര്‍ പി.നാരായണന്റെ നേതൃത്വത്തിലുളള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

മരണപ്പെട്ട ദേവനന്ദയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ്‌ സര്‍ജന്‍ 04/05/22 റിപ്പോര്‍ട്ട്‌ പോലീസിന്‌ കൈമാറും. പ്രഥമ റിപ്പോര്‍ട്ട് പ്രകാരമാണ്‌ മരണകാരണം വിഷബാധയെന്ന്‌ വ്യക്തമാക്കിയിട്ടുളളത്‌. അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുളളു എന്ന നിഗമനത്തിലാണ്‌ പോലീസ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →