ജോഹനസ്ബെര്‍ഗ്: കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് ഒമിക്രോണ്‍ വൈറസിന്റെ പുതിയ രണ്ടു വകഭേദങ്ങള്‍ ഭീഷണിയാണെന്ന് പഠനം. മുമ്പു രോഗം ബാധിച്ചവരില്‍ രൂപപ്പെട്ട ആന്റിബോഡിയെപ്പോലും അതിജീവിച്ച് ശരീരത്തില്‍ നിലനില്‍ക്കാന്‍ ഈ വകഭേദങ്ങള്‍ക്കു കഴിയുമെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ രക്തത്തില്‍ ഈ െവെറസുകള്‍ക്കു പ്രഹരശേഷിയുണ്ടാക്കാന്‍ പ്രയാസമാണെന്നും പഠനം പറയുന്നു. ലോകാരോഗ്യ സംഘടന കഴിഞ്ഞമാസം നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബിഎ.4, ബിഎ.5 ഒമിക്രോണ്‍ വകഭേദങ്ങളെക്കുറിച്ച് വിവിധ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ സംയുക്തമായി ഗവേഷണം നടത്തിവരികയാണ്. നേരത്തെ കോവിഡ് ബാധിച്ച 39 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇവരില്‍ വാക്സിന്‍ എടുത്തവരും അല്ലാത്തവരുമുണ്ട്. െവെറസുകളെ നിര്‍വീര്യമാക്കാനുള്ള ശേഷി വാക്സിന്‍ എടുത്തവരില്‍ മറ്റുള്ളവരേക്കാള്‍ അഞ്ചുമടങ്ങ് കൂടുതലുണ്ടെന്നാണ് കണ്ടെത്തല്‍.വൈറസ് വകഭേദങ്ങള്‍ കോവിഡ് വ്യാപനത്തില്‍ പുതിയ തരംഗം സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍. 60 ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിഫ്രിക്കയില്‍ 30 ശതമാനം പേര്‍ക്കു മാത്രമേ ഇതുവരെ കോവിഡ് വാക്സിന്‍ ലഭിച്ചിട്ടുള്ളൂ.
വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് ഒമിക്രോണ്‍ വൈറസിന്റെ വകഭേദങ്ങള്‍ ഭീഷണിയാണെന്ന് പഠനം
