കോട്ടയം: മെത്തകൾ, ചവിട്ടികൾ, ഊഞ്ഞാൽ, ചകിരി കൊണ്ടുള്ള കിളിക്കൂട്, കയർ ഭൂവസ്ത്രങ്ങൾ എന്നിങ്ങനെയുള്ള കയറുത്പ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങിക്കാനും അവസരമൊരുക്കുകയാണ് കോട്ടയം നാഗമ്പടം മൈതാനിയിലെ മേളയിൽ കേരള കയർ കോർപ്പറേഷൻ. എല്ലാവിധ ഉത്പ്പന്നങ്ങളും മുപ്പത് മുതൽ അൻപത് ശതമാനം വരെ ഡിസ്കൗണ്ടിലാണ് വില്പന. നാലായിരം രൂപ മുതൽ ഏഴായിരത്തി അഞ്ഞൂറ് രൂപ വരെ വില വരുന്ന കിടക്കകളും വിപണനത്തിനായുണ്ട്.