പയ്യന്നൂര്‍ : ഇന്‍ഷ്വറന്‍സ് പോളിസി ഉടമകളുടെ പ്രീമിയം തുക കമ്പനിയില്‍ അടക്കാതെ തട്ടിയെടുത്ത് വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയില്‍ ജീവനക്കാരനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സീനിയര്‍ അസോസിയേറ്റര്‍ക്കെതിരെയാണ് കേസ്. പയ്യന്നൂര്‍ പെരുമ്പ പുതിയ ബസ്റ്റാന്റിന് സമീപം അപ്പൂസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അസോസിയേറ്റ് മാനേജര്‍ കെ.വി.അര്‍ജുന്റെ പരാതിയിലാണ് സ്ഥാപനത്തിലെ സീനിയര്‍ അസോസിയേറ്റര്‍ ഇരിമാവ് കൃഷ്‌ണകൃപയിലെ ജിതിനെതിരെ പോലീസ് കേസെടുത്തത്
2016 ഒക്ടോബര്‍ 12 മുതല്‍ 2022 ഏപ്രില്‍ ഒന്നുവരെയുളള കാലയളവിലാണ് ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. മൂന്നോളം ഇന്‍ഷ്വറന്‍സ് പോളിസി ഉടമകളുടെ പ്രീമിയം തുക കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് പകരം ഗൂഗിള്‍പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് ഇടപാടുകാരെക്കൊണ്ട് പണം അയപ്പിക്കകുയായിരുന്നു. പോളിസി ഉടമകളുടെ പ്രീമിയം കുടിശികയായതിനെ തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത്.

