അരൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 26ന്

ആലപ്പുഴ: അരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി എം.എല്‍.എ ആയിരുന്നപ്പോള്‍ 2012ല്‍ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഇരുനില കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികളും രണ്ട് ശൗചാലയ സമുച്ചയവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ചടങ്ങില്‍ എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി ദാസന്‍, അരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി. സുമാ ദേവി, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. ഐ. നസീം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.ഐ. ശൈല, വിദ്യാഭ്യാസ ഓഫീസര്‍ സി.എസ് ശ്രീകല, തുറവൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. പ്രസന്നകുമാരി, അരൂര്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക ലത എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →