മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീർ വിട പറഞ്ഞിട്ട് 30 വർഷം പിന്നിട്ടിരിക്കുന്നു , നസീറിന്റെ വീടായ ലൈല കോട്ടേജ് വില്‍പനയ്ക്ക് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിൽ അദ്ദേഹത്തിന്റെ ഓർമ്മകളുറങ്ങുന്ന ഏക അവശേഷിപ്പായ ഈ വീട് സർക്കാർ ഏറ്റെടുത്ത് സാംസ്ക്കാരിക സ്മാരകമായി മാറ്റണമെന്നും അല്ലെങ്കിൽ അത് മലയാളികൾക്ക് തന്നെ അപമാനമാണെന്നും ഹരിഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ –
പത്മശ്രിയും പത്മഭൂഷണും 542 സിനിമകളിലെ നായകനായതിന്റെ പേരിലും ഷീലാമ്മയെ പോലുള്ള ഒരേ നായികയോടൊപ്പം കൂടുതല്‍ അഭിനയിച്ചതിന്റെ പേരിലും രണ്ട് വേള്‍ഡ് ഗിന്നസ് അവാര്‍ഡുകള്‍..ഒരു പാട് സാധാരണ മനുഷ്യരെ തിയ്യറ്ററില്‍ സിനിമ കാണാന്‍ പഠിപ്പിച്ച, ഏത് ഉയരത്തില്‍ നില്‍ക്കുമ്ബോളും മനുഷ്യന്റെ അടിസ്ഥാന യോഗ്യത എളിമയാണെന്ന് മലയാളിയെ പഠിപ്പിച്ച ഈ മനുഷ്യനെ അടുത്ത തലമുറ കൃത്യമായ പ്രാധാന്യത്തോടെ അറിഞ്ഞെപറ്റു…മനസ്സിലാക്കിയെപറ്റു…അതിന് ഈ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സാസംകാരിക സമാരകമായി മാറ്റണം..അല്ലെങ്കില്‍ മലയാളികള്‍ക്കുമുഴുവന്‍ അപമാനമാണ്…സാംസ്കാരിക വകുപ്പിനും കേരള സര്‍ക്കാറിനും സംസ്ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാന്‍ വീണുകിട്ടിയ അപൂര്‍വ്വഅവസരം.ഈ അവസരം കളഞ്ഞുകുളിക്കരുത്. മനുഷ്യത്വത്തോടെ,സംസ്ക്കാരത്തോടെ ഈ വിഷയത്തെ സമീപിക്കുക

