നയൻതാരയും വിജയ് സേതുപതിയും സാമന്തയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് കാത്തു വാകുല രണ്ടു കാതലില്‍. വിഘ്നേഷ് ശിവന് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രോമോ റിലീസ് ചെയ്തു. ചിത്രം ഏപ്രിൽ 28 ന് പ്രദർശനത്തിനെത്തും.
ചിത്രത്തില്‍ ഖദീജ എന്ന പേരിലാണ് സാമന്ത എത്തുന്നത് . റാംബോ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്.വിജയ് സേതുപതിക്കും നയന്താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്.
വിഘ്നേഷ് ശിവന്റെ 2015ല്‍ പുറത്തിറങ്ങിയ ആദ്യത്തെ ചിത്രമായ നാനും റൗഡി ധാനില്‍ ഇരുവരുമായിരുന്നു മുഖ്യവേഷങ്ങൾ ചെയ്തത്. ആ വര്‍ഷത്തെ ഏറ്റവും ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.

