തിരൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 22ന്

ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ ദുരന്തസാഹചര്യങ്ങളില്‍ തീരദേശ ജില്ലകളില്‍ വസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ഒരുക്കിയ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഏപ്രില്‍ 22 രാവിലെ 11.30ന് നിര്‍വഹിക്കും. തിരൂര്‍ താലൂക്കിലെ വെട്ടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പറവണ്ണ ജി.എം.യു.പി സ്‌കൂള്‍ പരിസരത്താണ് ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യാതിഥിയാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, തിരൂര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍, വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാപഞ്ചായത്തംഗം ഇ. അഫ്സല്‍, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമണി, ഗ്രാമപഞ്ചായത്തംഗം ടി.പി മുഹമ്മദ് ഫാറൂഖ്, ആര്‍.ഡി.ഒ പി. സുരേഷ് എന്നിവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →