പത്തനംതിട്ട ജില്ലയിലെ മൂഴിയാർ അണക്കെട്ടിനെ മൂന്ന് ഷട്ടറുകൾ തുറക്കും

തൃശ്ശൂർ : വേനൽ മഴ ശക്തമായതിനെ തുടർന്ന് പത്തനംതിട്ട മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തുന്നു. കക്കാട്ടാറിനെയും പ്രത്യേകിച്ച് മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പുലർത്തണമെന്നും നദിയിൽ ഇറങ്ങരുതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അണക്കെട്ടിന്റെ പരമാവധി ശേഷി 192.63 മീറ്ററാണ്. അണക്കെട്ടിലെ അധികജലം ഈ അളവിൽ എത്തുമ്പോൾ പരമാവധി 45 സെൻറീമീറ്റർ വീതം ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കാൻ ശ്രമിക്കും. ഇതിന്റെ ഭാഗമായി തുറന്നു വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ നദികളിൽ 15 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോക്ടർ ദിവ്യ എസ് അയ്യർ ആണ് ജാഗ്രത സന്ദേശം പൊതു ജനങ്ങളെ അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →