തിരുവനന്തപുരം : കെഎസ്ഇബിയിൽ സസ്പെൻഷൻ നടപടിക്ക് വിധേയരായ ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം ധൃതിപിടിച്ച് നടപ്പിലാക്കാൻ സാധിക്കുകയില്ല എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്. വൈദ്യുതി ബോർഡിലെ തർക്കം പരിഹരിക്കുന്നതിനായി 20/04/2022 ബുധനാഴ്ച മന്ത്രി വിളിച്ച ഓൺലൈൻ കൂടിക്കാഴ്ചയിലാണ് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്. ഇതിൽ ധൃതിപിടിച്ച് തീരുമാനം എടുക്കാൻ കഴിയില്ല എന്നും മാനേജ്മെന്റ്മായി കൂടിയാലോചിച്ച് തീരുമാനം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
സമരത്തിനിടെ ബോർഡ് മുറിയിലേക്ക് തള്ളി കയറിയത് ഉചിതമായില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. 2022 ഏപ്രിൽ 5 ലെ സമരത്തിൽ പങ്കെടുത്ത കൂടുതൽ പേർക്കെതിരെ നടപടി എടുക്കാൻ മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്.
സസ്പെൻഷൻ നടപടി നേരിട്ട ജീവനക്കാരുടെ സ്ഥലംമാറ്റം ധൃതിപിടിച്ച് റദ്ദാക്കാൻ ആവില്ല – വൈദ്യുതി മന്ത്രി
