മലപ്പുറം: പുല്ലൂണി അങ്കണവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു

മലപ്പുറം: മംഗലം പഞ്ചായത്തിലെ പുല്ലൂണി അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഇ. അഫ്‌സല്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി വാടക കെട്ടിടത്തിലുള്ള അങ്കണവാടിക്ക് സ്വന്തം കെട്ടിടമാകും. കടവത്ത് പറമ്പില്‍ രാമന്‍ എന്ന പപ്പു സൗജന്യമായി കൈമാറിയ ഭൂമിയിലാണ് അങ്കണവാടി കെട്ടിടം പണിയുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പീതാംബരന്‍ പട്ടത്തൂര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം സലീം പാഷ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →