കോഴിക്കോട്: പയ്യോളി നഗരസഭ ശ്മശാനം നിര്‍മാണം: എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു

കോഴിക്കോട്: പയ്യോളി നഗരസഭയിലെ വാതക ശ്മശാനം നിര്‍മിക്കാനുള്ള സ്ഥലം കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ശവസംസ്‌കാരം നടത്താനുള്ള സൗകര്യങ്ങള്‍ക്കൊപ്പം പൂന്തോട്ടം, ഇരിപ്പിടങ്ങള്‍ എന്നിവ നവീകരണത്തിന്റെ ഭാഗമായി ഒരുക്കും.  

നിര്‍മാണത്തിന് മുന്നോടിയായി ഭരണാനുമതിക്ക് വിശദമായ പദ്ധതി രേഖക്ക് രൂപം നല്‍കാനുള്ള പ്രഥമ അവലോകന യോഗം ഏപ്രില്‍ എട്ടിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് സ്ഥലം സന്ദര്‍ശിച്ചത്. പയ്യോളി, കൊയിലാണ്ടി നഗരസഭകളില്‍ ശ്മശാന നിര്‍മാണത്തിന് രണ്ടുകോടി രൂപവീതം സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷെഫീഖ് വടക്കയില്‍, കൗണ്‍സിലര്‍മാരായ വി.കെ അബ്ദുറഹ്മാന്‍, ചെറിയാവി സുരേഷ് ബാബു, നിഷ ഗിരീഷ്,  തുടങ്ങിയവര്‍ എം.എല്‍.എയെ അനുഗമിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →