ഇടിമിന്നലേറ്റ്‌ വീട്‌ തകര്‍ന്നു

ഇടുക്കി ; ഇടുക്കി മരിയാപുരത്ത്‌ ഇടിമിന്നലേറ്റ്‌ വീട്‌ പൂര്‍ണമായി തകര്‍ന്നു. കുഴികണ്ടത്തില്‍ സുരേന്ദ്രന്റെ വീടാണ്‌ മിന്നലില്‍ നശിച്ചത്‌. 2022 ഏപ്രില്‍ 17ന്‌ വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു സംഭവം. അപകട സമയം സുരേന്ദ്രനൊപ്പം ഭാര്യ ബിന്ദു ,മക്കളായ അമലു,ആകാശ്‌ എന്നിവരും വീട്ടിനുളലില്‍ ഉണ്ടായിരുന്നു. എങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വീടിന്റെ വാതില്‍, ജനല്‍, വീട്ടുപകരണങ്ങള്‍, വയറിംഗ്‌ തുടങ്ങിയവ പൂര്‍ണമായി കത്തി നശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →