ജനകീയകൂട്ടായ്മയിൽ രാമൻപുഴയെ വീണ്ടെടുക്കാൻ ശുചീകരണയജ്ഞം

കോട്ടൂർ പഞ്ചായത്തിലെ വാകയാട് ഭാഗത്തുകൂടെ ഒഴുകുന്ന രാമൻപുഴയുടെ വീണ്ടെടുപ്പിനായി ജനകീയകൂട്ടായ്മയിൽ ശുചീകരണയജ്ഞം. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് പുഴ ശുചീകരിക്കുന്നത്.

പുഴയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനായുള്ള യജ്ഞത്തിന്റെ ഭാഗമായി നടത്തിയ “പുഴയറിയാൻ “പരിപാടി കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.

ഏപ്രിൽ 23ന് നടക്കുന്ന  ശുചീകരണ യജ്ഞം വാകയാട്ട് വയലിൽതാഴെ ജില്ലാകലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ കെ ഫിബിൻ, കെ ഷൈൻ, സിന്ധു കൈപ്പങ്ങൽ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →