സാറാജോസഫിന്‌ ഓടക്കുഴല്‍ അവാര്‍ഡ്‌ സമ്മാനിച്ചു

ഗുരുവായൂരപ്പന്‍ ട്രസ്‌റ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ്‌ സാറാ ജോസഫിന്‌ ഡോ.എം ലീലാവതി സമ്മാനിച്ചു. സാറാജോസഫിന്റെ നോവല്‍ ‘ബുധനി’ ലോകം മുഴുവന്‍ അറിയപ്പെടേണ്ട കൃതിയാണെന്നും അങ്ങനെ സംഭവിക്കട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുകയാണെന്നും അവാര്‍ഡ്‌ സമര്‍പ്പിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു.30,000 രൂപയും പ്രശസ്‌തി ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌ .

പലകാരണത്താലും നോവല്‍ ശ്രദ്ധേയമാണ്‌. അതില്‍ പ്രധാനം നോവലിലെ ഒരു കഥാപാത്രം ജവഹര്‍ലാല്‍ നെഹൃ ആണെന്നതാണ്‌. മറ്റൊന്ന്‌ ഇന്നും ജാര്‍ഘണ്ഡില്‍ ജീവിച്ചിരിക്കുന്ന ഗോത്രവനിത ബുധിനിയാണ്‌. സംഭവങ്ങള്‍ സത്യസന്ധമായി പ്രതിപാദിക്കുക മാത്രമല്ല കഥാനായിക അനുഭവിച്ച രാക്ഷസീയ പീഡനങ്ങള്‍ അതേപടി നോവലില്‍ പ്രതിപാദിക്കുന്നുമുണ്ട്‌. ലീലാവതി പറഞ്ഞു.

മഹാകവി ജി.സ്‌മാരകഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ഇ.വി.രാമകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. യുവ സാഹിത്യ നിരൂപകന്‍ രാഹുല്‍ രാമചന്ദ്രന്‍ നോവല്‍ പരിചയപ്പെടുത്തി. എ.വി പ്രസന്നകുമാര്‍ പ്രസംഗിച്ചു. ഓടക്കുഴല്‍ സമ്മാന വിതരണ ചടങ്ങിലെ തന്റെ അവസാന സാന്നിദ്ധ്യമാണ്‌ ഇതെന്നും അടുത്ത ഫെബ്രുവരിയില്‍ ജീവിച്ചിരുന്നാലും തന്റെ അനാരോഗ്യം പ്രകടിപ്പിക്കാന്‍ പൊതുവേദിയില്‍ വരില്ലെന്നും ട്രസ്റ്റ്‌ അദ്ധ്യക്ഷ ഡോ.എം ലീലാവതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →