വീട്ടമ്മയെ കടന്നുപിടിച്ചതായി പരാതി; കോണ്‍ഗ്രസ്‌ നേതാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

ഹരിപ്പാട്‌ : അംഗത്വം ചേര്‍ക്കാനായി വീട്ടിലെത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ വീട്ടമ്മയെ കടന്നു പിടിച്ചതായി പരാതി. കാര്‍ത്തികപ്പളളി ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മറ്റി സെക്രട്ടറി ബിജു പുരുഷോത്തമനെതിരെയാണ്‌ പരാതി. ചിങ്ങോലി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ ബിജുപുരുഷോത്തമനെ കരീലക്കുളങ്ങര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

സംഭവത്തെക്കുറിച്ച പോലീസ്‌ പറയുന്നത്‌ : 2022 ഏപ്രില്‍ 18ന്‌ പരാതിക്കാരിയുടെ വീട്ടിലെത്തിയ ബിജു പുരുഷോത്തമന്‍, അംഗത്വം എടുക്കുന്നതിനായി ഫോട്ടോ ആവശ്യപ്പെട്ടു. നല്ല ഫോട്ടോ കൈവശം ഇല്ലെന്ന്‌ പറഞ്ഞപ്പോള്‍ തന്റെ മൊബൈലില്‍ ഫോട്ടോയെടുക്കാമെന്ന്‌ പറഞ്ഞ്‌ വീടിനുളളിലേക്ക്‌ കയറിയ ബിജു കടന്നുപിടിച്ചെന്നാണ്‌ വീട്ടമ്മയുടെ പരാതി . വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌. സ്‌ത്രീത്വത്തെ അപമാനിച്ചതിന്‌ ജാമ്യമില്ലാവകുപ്പ്‌ ചുമത്തിയാണ്‌ കേസ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →