കോട്ടയം: നവീകരിച്ച ഫാർമസി, ഇ.സി. ജി വിഭാഗങ്ങളുടെ ഉദ്ഘാടനം

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ച ഒ.പി വിഭാഗത്തിലെ ഫാർമസി, ഇ.സി. ജി മുറി എന്നിവയുടെ  പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ മണി, നഗരസഭാ കൗൺസിലർ സിൻസി പാറയിൽ , ഡി.എം ഒ. ഡോ. എൻ. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. ഭാഗ്യശ്രീ ഏ.ആർ, ആശുപത്രി സൂപ്രണ്ട് ഡോ ആർ. ബിന്ദുകുമാരി എന്നിവർ സംസാരിച്ചു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ജീവനക്കാർ സന്നിഹിതരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →