കോഴിക്കോട്: റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ നവീകരിച്ച നടുവിലക്കണ്ടിമുക്ക് – ഉച്ചംപൊയില്‍ റോഡിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിച്ചത്.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് രമേഷ്, പി.റിയാസ്, യു.പി. അഷറഫ്, ടി.എം. അഷറഫ്, നാസര്‍ തങ്ങള്‍, ടി.ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. റോഡ് കമ്മറ്റി കണ്‍വീനര്‍ യു.പി.ബഷീര്‍ സ്വാഗതവും കുഞ്ഞാറ്റ തങ്ങള്‍ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →