മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആർ.എസ്.പി നേതാവ് എ.എ. അസീസ്

കൊല്ലം: വിലക്കയറ്റം മൂലമുള്ള ദുരിതത്തിനിടെ സംസ്ഥാന നികുതി ഉപേക്ഷിക്കുന്നതിനു പകരം എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്.

വിലക്കയറ്റത്തിനെതിരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ 08/04/22 വെള്ളിയാഴ്ച രാവിലെ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. ആർ. സുനിൽ അധ്യക്ഷത വഹിച്ചു. പി. പ്രകാശ് ബാബു, കുരിപ്പുഴ മോഹനൻ, ടി.കെ. സുൽഫി, ഞാറയ്ക്കൽ സുനിൽ, പി.കെ. ചന്ദ്രഭാനു, രാജശേഖര ഉണ്ണിത്താൻ, മോഹൻ ഗോപി, കെ. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →