തൃശൂര്‍ : മീന്‍ പിടിക്കാന്‍ കുളങ്ങള്‍ വറ്റിക്കുന്നതിനിടെ കുളത്തില്‍ ബൈക്കുകള്‍ കണ്ടെത്തി. മാടവന എരുമക്കൂറയിലുളള രണ്ട് കുളങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്. സമീപ വാസികളായ വലിയപറമ്പില്‍ ഗിരീഷ്, തൃപ്രയാറ്റ് സുരേഷ് ബാബു എന്നിവരുടെ ഹിറോഹോണ്ട ബൈക്കുകളാണ് കുളത്തില്‍ നിന്ന കണ്ടെത്തിയത്.
മൂന്നുവര്‍ഷം മുമ്പ് ഗിരീഷിന്റെ ബൈക്കും ആറുമാസം മുമ്പ് സുരേഷ് ബാബുവിന്റെ ബൈക്കും കാണാതായിരുന്നു. അതേതുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നിലപാടെടുത്തതിന്റെ വിരോധമാണ് ബൈക്ക് കുളത്തില്‍ തളളിയതിന് കാരണമെന്ന് പറയപ്പെടുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് അംഗം പി.കെ മുഹമ്മദ് ആവശ്യപ്പെട്ടു.