പത്തനംതിട്ട: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പത്തനംതിട്ട ജില്ലാ പഞ്ചായത്തും ചേര്‍ന്ന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കി വരുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിലെ നദിതീര പ്രദേശത്തെ വീട്ടുവളപ്പികളിലെ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ ഔഷധ-ഫല വൃക്ഷ തൈകളുടെ വിതരണം നടത്തി. ബുധനാഴ്ച രാവിലെ വാഴക്കുന്നത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. സന്തോഷ് വൃക്ഷ തൈ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാരി, രാധാകൃഷ്ണന്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.