കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നതിന് അടിസ്ഥാനമാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച ഇടുക്കി സ്വദേശി രാമചന്ദ്രന്‍ നല്‍കിയ അപ്പീലിലാണ് ബുധനാഴ്ച(06/04/22) കോടതിയുടെ നിരീക്ഷണം ഉണ്ടായത്. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബന്ധുക്കളായ രാമചന്ദ്രനും യുവതിയും പത്ത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇതിനിടയില്‍ ഇരുവരും മൂന്ന് തവണ ശാരീരബന്ധത്തിലേര്‍പ്പെടുകയും പിന്നീട് രാമചന്ദ്രന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്. യുവതിയുടെ പരാതിയിന്മേല്‍ രാമചന്ദ്രനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെയാണ് രാമചന്ദ്രന്‍ അപ്പീല്‍ നല്‍കിയത്.
ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നതിന് അടിസ്ഥാനമല്ല: ഹൈക്കോടതി
