കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കാട്ടാന തകര്‍ത്തു

മൂന്നാർ: ഉടുമല്‍പേട്ട – മൂന്നാര്‍ ഇന്‍ഡര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസ് കാട്ടാന തകര്‍ത്തു. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിനു സമീപത്തുവെച്ച് പടയപ്പ എന്ന വിളിപ്പേരുള്ള ആനയാണ് ഗ്ലാസ് തകര്‍ത്തത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബാബുരാജ് ആനയെ പ്രകോപിപ്പിക്കാതിരുന്നതിനല്‍ വലിയ അപകടം ഒഴിവായി. വിമല്‍ദാസ് ആയിരുന്നു കണ്ടക്ടര്‍.

ഒരാഴ്ച മുന്‍പ് ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ പടയപ്പ തട്ടിത്തെറിപ്പിച്ചിരുന്നു. കൊളുന്തുമായി എത്തിയ ട്രാക്ടറുടെ മുമ്പില്‍ പടയപ്പ എത്തിയത്. ആനത്താരയിലൂടെ എത്തിയ ട്രാക്ടര്‍ തടഞ്ഞുനിര്‍ത്തിയതോടെ ഡ്രൈവര്‍ സെല്‍വവും തൊഴിലാളികളും ഓടി രക്ഷപ്പെട്ടു. കലിമൂത്ത പടയപ്പ കൊളുന്തടക്കമുള്ള വാഹനം സമീപത്തെ കാട്ടിലേക്ക് കുത്തിമലത്തിയിട്ടു.

50 അടിയോളം താഴ്ചയിലേക്ക് മറിച്ചിട്ടശേഷം മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ തൊഴിലാളികള്‍ ശബ്ദണ്ടാക്കി മാറ്റിയശേഷമാണ് എസ്റ്റേറ്റ് ഓഫീസിലെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് മൂന്നാര്‍ ടൗണില്‍ എത്തിയ കാട്ടാന വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉള്‍ക്കാട്ടിലേക്ക് പോകാന്‍ തയ്യാറായിട്ടില്ല. ആദ്യകാലങ്ങളില്‍ ട്രാക്ടര്‍ പടയപ്പയ്ക്ക് ഭയമായിരുന്നെങ്കിലും ജനവാസമേഘലയില്‍ തമ്പടിച്ചതോടെ ഭയം ഇല്ലാതായി. പ്രായാദിക്യം മൂലം കാട്ടില്‍ പോയി ആഹാരം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജനവാസമേഘലയിലെ സമീപങ്ങളിലാണ് തമ്പടിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →