ഇടുക്കി: മേലാച്ചേരി പുഴയില്‍ മാങ്കുളം ജലവൈദ്യുതി പദ്ധതിക്കാവശ്യമായ അണക്കെട്ടുയരും

ഇടുക്കി: മേലാച്ചേരി പുഴയിലെ ജലം ഉപയോഗിച്ചാണ് മാങ്കുളം പദ്ധതിയില്‍ വൈദ്യുത ഉത്പാദനം നടത്തുന്നത്. പദ്ധതിക്കായി അഞ്ച് സ്പില്‍വേ ഗെയ്‌റ്റോടുകൂടി 221.50 മീറ്റര്‍ നീളവും 47.21 മീറ്റര്‍ ഉയരവുമുള്ള കോണ്‍ക്രീറ്റ്ഡാമും 2519 മീറ്റര്‍ നീളത്തില്‍ 3.66 മീറ്റര്‍ വ്യാസത്തോടുകൂടി കുതിരലാടത്തിന്റെ ആകൃതിയില്‍ തുരങ്കവും നിര്‍മ്മിക്കും.   8 മീറ്റര്‍ വ്യാസത്തില്‍ 84.7 മീറ്റര്‍ ആഴമുള്ള സര്‍ജ് കിണറും 3 മീറ്റര്‍ വ്യാസത്തില്‍ 110 മീറ്റര്‍ നീളമുള്ള ലോപ്രഷര്‍ പൈപ്പും 10 മീറ്റര്‍ x 8 മീറ്റര്‍ x 9 മീറ്റര്‍ അളവ് വരുന്ന വാല്‍വ് ഹൗസും 908.52 മീറ്റര്‍ നീളമുള്ള പ്രഷര്‍ ഷാഫ്റ്റും 53 മീറ്റര്‍ നീളമുള്ള സ്റ്റീല്‍ പെന്‍സ്റ്റോക്ക് പൈപ്പും, 55 x 21 മീറ്റര്‍ അളവ് വരുന്ന വൈദ്യുതിനിലയവും ചേര്‍ന്നതാണ് നിര്‍ദിഷ്ട പദ്ധതി. 82.080 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ പദ്ധതിയില്‍ വാര്‍ഷിക ഉല്പാദനം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കടലാര്‍, രാജമലയാര്‍ എന്നീ പുഴകളില്‍ നിന്നും തിരിച്ചുവിടുന്ന ജലവും കൂടി ചേരുമ്പോള്‍ സ്ഥാപിതശേഷി 80 മെഗാവാട്ട് ആയി ഉയര്‍ത്താന്‍ സാധിക്കും.

80. 013 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയുടെ നിര്‍മ്മാണത്തിന് വേണ്ടി വരുന്നത്. ഇതില്‍ 11.913 ഹെക്ടര്‍ വനഭൂമിയും 15.16 ഹെക്ടര്‍ നദീതടവും ആണ്. ഈ സ്ഥലങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. 52.94 ഹെക്ടര്‍ സ്വകാര്യഭൂമിയാണ് പദ്ധതിയുടെ നിര്‍മ്മാണത്തിനു വേണ്ടി വരുന്നത്. വ്യാപാരികളുടെ പുനരധിവാസത്തിനാവശ്യമായ വ്യാപാര സമുച്ചയത്തിന്റെ നിര്‍മ്മാണവും വൈദ്യുതി വകുപ്പ് മാങ്കുളത്ത് പൂര്‍ത്തീകരിച്ച് കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →