ബാർ ഹോട്ടലുകളുടെ ക്ലാസിഫിക്കേഷൻ പുതുക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടും : മന്ത്രി

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബാർ, ബിയർ ആന്റ് വൈൻ ലൈസൻസികൾക്ക് ക്ലാസിഫിക്കേഷൻ പുതുക്കാനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം നീട്ടി നൽകിയതായി എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ മൂലം റീ-ക്ലാസിഫിക്കേഷൻ നടപടികൾക്ക് കാലതാമസം നേരിടുന്നതിനാലാണ് സമയം ദീർഘിപ്പിച്ച് നൽകുന്നത്. നേരത്തെ മാർച്ച് 31 വരെ സമയം നീട്ടിയിരുന്നു. കോവിഡ് പ്രതിസന്ധികൾ മൂലം ടൂറിസം വകുപ്പ് നടത്തുന്ന ഹോട്ടലുകളുടെ പരിശോധന പൂർണ്ണതോതിൽ നടക്കാത്തത് മൂലമാണ് ക്ലാസിഫിക്കേഷൻ നടപടികൾ വൈകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →