പയ്യോളി : ദേശീയ പാത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാഗഡ് ഇന്‍ഫ്രാ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നന്ദിബസാറിലെ ലേബര്‍ ക്യാമ്പ് ആര്‍.ഡി.ഒ ഇടപെട്ട് നിര്‍ത്തിവയ്‌പിച്ചു. പ്ലാന്റില്‍ നിന്നും മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിലെത്തിയതിനെ തുടര്‍ന്നായിരുന്നു ആര്‍ഡിഒയുടെ ഇടപെടല്‍. വെളളം ഉപയോഗിക്കാന്‍ കഴിയാതെ നിരവധിപേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഒന്നര വയസുളള കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവവും ഉണ്ടായിരുന്നു.
ആര്‍.ഡി.ഒ ബിജുവിന്റെ നേതൃത്വത്തില്‍ മൂടാടി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ അടിയന്തിര യോഗം ചേര്‍ന്ന് ലേബര്‍ ക്യാമ്പ് നിര്‍ത്തലാക്കാന്‍ തീരുനിക്കുകയായിരുന്നു. കൂടാതെ ആയിരം ലിറ്ററിന്റെ ടാങ്കുകള്‍ സ്‌ഥാപിച്ച് 19 വീടുകളില്‍ കുടിവെളള വിതരണം നടത്താനും തീരുമാനിച്ചു. വിതണത്തിനുളള ചെലവ് വാഗഡ് കമ്പനിയില്‍ നിന്നും ഈടാക്കാനും തീരുമാനമായി
ഗ്രാമപഞ്ചായത്ത ഓഫീസില്‍ നടന്ന യോഗത്തില്‍ തഹ്‌സീല്‍ദാര്‍ മണി, മൂടാടിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ സിപിഎം ലോക്കല്‍ സട്ട്രറി കെ.വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.