വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ ആക്രമണം നടത്തിയ മദ്യപ സംഘം പോലീസ് പിടിയിൽ

ഇടുക്കി: വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ മദ്യപ സംഘത്തിന്റെ വിളയാട്ടം. ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു.പുലർച്ചെ പന്ത്രണ്ടരയോടെയാണ് തലയ്ക്ക് പരിക്കേറ്റ ഒരാളെയുമായി അഞ്ച് പേർ വാഹനത്തിൽ ആശുപത്രിയിലെത്തിയത്. ഡോക്ടർ ഇല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ വാക്കു തർക്കമായി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റ് ജി മണികണ്ഠനെ മർദ്ദിച്ചു. സ്റ്റാഫ് നേഴ്‌സിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മുറിവേറ്റയാൾക്ക് മരുന്നു വയ്ക്കാൻ തുടങ്ങിയപ്പോൾ ഉള്ളിൽ കടന്ന് ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

ആറു മണി വരെ മാത്രമാണ് ഈ ആശുപത്രിൽ ഡോക്ടറുടെ സേവനമുള്ളത്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപെട്ടു. പൊലീസ് നടത്തിയ തെരച്ചിലിലി‍ ആക്രമണം നടത്തിയ അരണക്കൽ സ്വദേശികളായ ആമോസ്, ധനസിങ്, ജോസ് എന്നിവരെ പിടികൂടി. ആശുപത്രിയിലെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഹോസ്പിറ്റൽ മാനേജ്‌മെന്റ് ആക്റ്റ് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 25000 രൂപയോളം വില വരുന്ന സാധനങ്ങൾ നശിപ്പിച്ചതായാണ് കണക്ക് പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ഒരു മണിക്കൂർ ഒ പി ബഹിഷ്‌കരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →