അജിത്ത് കുമാറിന്റെ അറുപത്തിരണ്ടാമത്തെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു നിർമ്മാതാക്കൾ .നടന്റെ 62-ാം ചിത്രം കൂടിയായതിനാല്‍ AK 62 എന്ന ചുരുക്കപ്പേരില്‍ ആയിരിക്കും ഇനി സിനിമ അറിയപ്പെടുക.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിർമ്മിച്ച്
വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. നയന്‍താര നായികയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
അജിത്തിന്റെ വലിമൈ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.എച്ച് വിനോദിന്റെ തന്നെ അടുത്ത ചിത്രത്തിലാണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം.

