കൊച്ചി: ഏപ്രിൽ ഒന്ന് മുതൽ അഞ്ചു വരെ കൊച്ചിയിൽ നടക്കുന്ന ഐ.എഫ്.എഫ്.കെ മേഖലാ ചലച്ചിത്രോത്സവത്തിന്റെ ഡലിഗേറ്റ് രജിസ്ട്രേഷ൯ തുടങ്ങി. എറണാകുളം നോർത്തിൽ സെന്റ് വി൯സന്റ് റോഡിലുള്ള മാക്ട ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം സമാപിച്ച ശേഷം ഓൺലൈ൯ രജിസ്ട്രേഷ൯ മാർച്ച് 26 മുതൽ ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് അറിയിച്ചു. പൊതുജനങ്ങൾക്ക് അഞ്ഞൂറ് രൂപയും വിദ്യാർത്ഥികൾക്ക് 250 രൂപയുമാണ് പ്രവേശന നിരക്ക്. തിരിച്ചറിയൽ കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും രജിസ്ട്രേഷനായി ഹാജരാക്കണം. വിദ്യാർത്ഥികൾക്കുള്ള ഇളവ് ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റുമാർക്കും കൊച്ചി മേളയിൽ ലഭ്യമാകും.
എറണാകുളം: കൊച്ചി ഐ.എഫ്.എഫ്.കെ: ഡലിഗേറ്റ് രജിസ്ട്രേഷ൯ തുടങ്ങി
