കേരള വനിതാ കമ്മിഷന്‍ എറണാകുളം വൈഎംസിഎ ഹാളില്‍ രണ്ട് ദിവസമായി സംഘടിപ്പിച്ച സിറ്റിങ്ങില്‍ 71 പരാതികളില്‍ തീര്‍പ്പായി. 11 പരാതികളിന്‍മേല്‍ വിശദമായ റിപ്പോര്‍ട്ടിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചു. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 119 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കാന്‍സര്‍ ബാധിതയായ സ്ത്രീയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും മക്കളെ കാണാന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ കുട്ടികളെ കാണാന്‍ മാതാവിന് അവസരം ഒരുക്കണമെന്ന് നിര്‍ദേശത്തോടെ തുടര്‍നടപടികള്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. കുടുംബപ്രശ്‌നങ്ങള്‍, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പരിഗണനയ്ക്കുവന്നു. കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി, കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു.
വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 71 പരാതികളില്‍ തീര്‍പ്പായി
