തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യു.ഡി.എഫിന് വിജയ സാധ്യതയുള്ള ഏക രാജ്യസഭാ സീറ്റില്‍ പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തന്റെ പേര് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്.
തൃശൂര്‍ സ്വദേശിയും ബിസ്‌നസുകാരനുമായ ശ്രീനിവാസന്‍ കൃഷ്ണ(57)യുടെ പേരാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. എ.ഐ.സി.സി സെക്രട്ടറിയാണ് ശ്രീനിവാസന്‍ കൃഷ്ണ.
എം. ലിജുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍പ്പ് പിന്നാലെയാണ് ഹൈക്കമാന്റിന്റെ നാടകീയ നീക്കം. ദല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ ലിജുവും പങ്കെടുത്തിട്ടുണ്ട്.
എന്നാല്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് രാജ്യസഭാ സീറ്റുമായി ബന്ധമില്ലെന്ന് ലിജു പ്രതികരിച്ചു. ഇതുസംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റാണ് എടുക്കേണ്ടതെന്നും ലിജു പറഞ്ഞു.

