ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 14 മുതല്‍. രാവിലെ 11 മണി മുതലാണ് സഭകള്‍ സമ്മേളിക്കുക. രാജ്യത്തെ കൊവിഡ്-19 കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തില്‍ പാലിച്ച കൊവിഡ്-19 മാനദണ്ഡങ്ങള്‍ രണ്ടാംഭാഗത്തിലും ഇരുസഭകളിലും തുടരും. സാമൂഹിക അകലം പാലിക്കാന്‍ സന്ദര്‍ശക ഗ്യാലറികളും ഇരുസഭകളിലും അംഗങ്ങളുടെ ഇരിപ്പിട ക്രമീകരണങ്ങളില്‍ സാമൂഹിക അകലം ഉറപ്പുവരുത്തും. 245 എംപിമാരില്‍ എട്ട് ഒഴിവുകളുള്ള രാജ്യസഭയില്‍ നിലവില്‍ അംഗബലം 237 ആണ്. 139 (+3) എംപിമാര്‍ക്ക് ചേംബറിലും 98 എംപിമാര്‍ക്ക് നിശ്ചിത സമയത്ത് ഗാലറിയിലുമായിരിക്കും ഇരിപ്പടത്തിനുള്ള സൗകര്യം ഒരുക്കുന്നത്. ലോക്സഭയില്‍ ആകെ 538 അംഗങ്ങള്‍ക്കുള്ള സൗകര്യങ്ങളാണുള്ളത്. പ്രധാനമന്ത്രി ഉള്‍പ്പടെ 282 അംഗങ്ങള്‍ക്ക് ചേംബറില്‍ ഇരിക്കാം, ബാക്കി 258 പേര്‍ക്ക് നിശ്ചിത സമയത്ത് ഗാലറികളില്‍ ഇരിക്കാന്‍ കഴിയും. പ്രസ് ഗാലറിയില്‍ പരിമിത ഇരിപ്പിട ശേഷിയടക്കമുള്ള നിയന്ത്രണങ്ങളോടെയായിരിക്കും മാധ്യമങ്ങള്‍ക്ക് പ്രവേശനം.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 14 മുതല്‍
