ന്യൂഡൽഹി: മീഡിയവൺ വിലക്കിയ കേന്ദ്ര നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയവണിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ചാനലിന് വേണ്ടി മുതിർന്ന സുപ്രീം കോടതി അഭിഭാഷകരായ മുകുൾ റോഹ്തകി, ദുഷ്യന്ത് ദവെ, എന്നിവരാണ് സുപ്രിംകോടതിയിൽ ഹാജരാകുക.
കേസ് വ്യാഴാഴ്ച തുറന്ന കോടതിയിൽ വാദം കേൾക്കും. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെയുടെ അപേക്ഷ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. നേരത്തെ വെള്ളിയാഴ്ച വാദം കേൾക്കുമെന്നാണ് അറിയിച്ചിരുന്നത്.