കണ്ണീരോർമകൾ സമ്മാനിച്ച് , ഒരുദിനംപോലും താമസിക്കാനാവാതെ രണ്ട് മൃതദേഹങ്ങൾ സ്വപ്ന വീട്ടിലേക്ക്

അരൂർ: ഒരുദിനംപോലും താമസിക്കാത്ത ആ സ്വപ്നഗൃഹത്തിൽ ബാപ്പയുടെയും മകന്റെയും ചലനമറ്റ ശരീരങ്ങൾ അവസാനമായെത്തിയപ്പോൾ നാടാകെ തേങ്ങി. അപകടത്തിൽ മരിച്ചവരുടെ സ്വപ്നമായിരുന്നു ആ ഗൃഹം. നിർമാണം അവസാന ഘട്ടത്തിലായിരുന്ന ആ വീട്ടിലേക്ക് രണ്ട് മൃതദേഹങ്ങളെത്തിക്കുമ്പോൾ അത് സമീപവാസികൾക്കും കണ്ണീരോർമയാണ് സമ്മാനിച്ചത്.

2022 മാർച്ച 2 ബുധനാഴ്ച പുലർച്ചെ മൂന്നാറിൽ നിന്നും മടങ്ങുംവഴിയാണ് അരൂക്കുറ്റി പഞ്ചായത്ത് കുറുവഞ്ചങ്ങാട്, കുടുംബം അപ്രതീക്ഷിത അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ കെ.പി. അബുവും (70) മകൻ ഷെഫീക്കും (32) മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് വീട്ടുകാരടക്കം എല്ലാവർക്കും പരിക്കേറ്റു. മൂന്നുമാസം മുൻപായിരുന്നു ഷെഫീക്കിന്റെ വിവാഹം.വർഷങ്ങളുടെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തിയ കെ.പി. അബു ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് അധികം പുറത്തിറങ്ങാറില്ലായിരുന്നു. മുൻപുണ്ടായിരുന്ന വീട് വിറ്റശേഷം സമീപത്ത് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →