പത്തനംതിട്ട: ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷിക്കാം

പത്തനംതിട്ട: വിവിധ മേഖലകളില്‍  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ചുമട്ടു തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി നേരിട്ട് അപേക്ഷിക്കാം.

ഓരോ  മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് വീതം ഒരു ലക്ഷം രൂപയും  പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകള്‍ www.lc.kerala.gov.in എന്ന ലിങ്കിലൂടെ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍ : 0484-2423110, 8547655890.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →