കീവ്: കീവിലെ ഇന്ത്യന്‍ എംബസി താത്കാലികമായി അടച്ചു. എംബസിയിലെ ഉദ്യോഗസ്ഥര്‍ ലിവിവിലേക്കു മാറും. കീവിലെ മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷം രൂക്ഷമായ ഖാര്‍ക്കിവിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കാണ് നിലവില്‍ മുന്‍തൂക്കം നല്‍കുന്നത്. യുക്രൈനില്‍ നിന്ന് 60 ശതമാനത്തോളം ഇന്ത്യക്കാര്‍ മടങ്ങിയെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
കീവിലെ ഇന്ത്യന്‍ എംബസി താത്കാലികമായി അടച്ചു
