ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയതു. സത്രം സ്വദേശി ബാബുവാണ് പോലീസ് പിടിയിലായത്. നാട്ടുകാർ പിടിച്ച് പോലീസിലേൽ്പ്പിക്കുക യായിരുന്നു. ബസിൽ വെച്ച് നാട്ടുകാർ മർദ്ദിച്ചതിനാൽ പ്രതി ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2022 ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ വണ്ടിപ്പെരിയാറിൽ നിന്നും സത്രത്തിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസിൽ സ്‌കൂൾ കുട്ടികൾ അടക്കം നിരവധി ആളുകളാണ് ഉണ്ടായിരുന്നത്. ഈ സമയം ബസിലുണ്ടായിരുന്ന ബാബു ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ സ്‌കൂൾ ബാഗ് വാങ്ങി കയ്യിൽ വെക്കുകയും ഇറങ്ങുന്ന സമയത്ത് കൊടുക്കാമെന്നും പറഞ്ഞു. തുടർന്ന് വാഹനം നിർത്തി ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.
കുട്ടി ബസിലുണ്ടായിരുന്ന അമ്മയെ വിവരം അറിയിച്ചു. അമ്മയാണ് ബസിലെ യാത്രക്കാരെ വിവരം അറിയിച്ചത്. തുടർന്ന് യാത്രക്കാർ ഇയാളെ മർദ്ദിച്ചു. പിന്നീട് വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും

