കീവ് : യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ വേണ്ടെന്ന് ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദംബുര്‍ക്കോവ്‌സ്‌കി ട്വീറ്റ് ചെയ്‌തു. രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല തീരുമാനം.
അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ടിലേ്‌ക്ക് കടക്കാന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം യുക്രൈന്റെ തലസ്ഥാനമായ കീവില്‍ നിന്ന് ഇന്ത്യാക്കാരെ രക്ഷിക്കാനുളള ശ്രമം തുടരുകയാണ്. യുക്രൈന്റെ പടിഞ്ഞാറ് കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് അവസരമൊരുക്കന്നത്. കീവില്‍ നിന്ന പടിഞ്ഞാറന്‍ മേഖലയായ ലിവിവിലേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങി ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ യുക്രൈന്‍ റെയില്‍വേ സൗജന്യ തീവണ്ടി സര്‍വീസ് തുടങ്ങിയെന്ന് യുക്രൈനിലെ ഇന്ത്യന്‍എംബസി ട്വീറ്റ് ചെയ്‌തു. തീവണ്ടിയാത്രയാണ് കൂടുതല്‍ സുരക്ഷിതത്വം. പക്ഷെ എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്ന ആശങ്കയിലാണ് കീവിലുളള വിദ്യാര്‍ത്ഥികള്‍.