ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ ഉത്തരവ് നല്‍കി റഷ്യന്‍ പ്രസിഡന്റ് പുടിന്‍

കീവ്; റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ പ്രതിരോധ മേധാവികള്‍ക്ക് ഉത്തരവ് നല്‍കി. റഷ്യന്‍ സൈന്യത്തിന്റെ ആണവ സേനയെ സജ്ജമാക്കാന്‍ ഞാന്‍ പ്രതിരോധ മന്ത്രിയോടും റഷ്യന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫിനോടും ഉത്തരവിട്ടിട്ടുണ്ട്’- പുടിന്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തന്റെ രാജ്യത്തിനെതിരേ നിലപാടെടുത്തതായും പുടിന്‍ കുറ്റപ്പെടുത്തി. അതേസമയം, യുദ്ധം നാലാം ദിവസത്തേക്ക് കടക്കുമ്പോള്‍ യുക്രൈന്‍ റഷ്യ ചര്‍ച്ചക്ക് സാധ്യത തെളിയുന്നു. ബെലാറസ് അതിര്‍ത്തിയില്‍ വച്ചാണ് ചര്‍ച്ച നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →