അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പോളിങ്ങ്

ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ കനത്ത പോളിങ്ങ്. 12 ജില്ലകളിലായി 61 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉള്‍പ്പടെ 692 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. അമേഠി, റായ്ബറേലി, അയോധ്യ (ഫൈസാബാദ്), സുല്‍ത്താന്‍പൂര്‍, ചിത്രകൂട്, പ്രതാപ്ഗഡ്, കൗശാംബി, പ്രയാഗ്രാജ് (അലഹബാദ്), ബരാബങ്കി, ബഹ്റൈച്ച്, ശ്രാവസ്തി, ഗോണ്ട എന്നി ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൗശാംബി ജില്ലയിലെ സിറത്തുവില്‍ നിന്ന് മത്സരിക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖരിലൊരാള്‍. അപ്നാ ദള്‍ സ്ഥാനാര്‍ത്ഥി പല്ലവി പട്ടേലിനെയാണ് മൗര്യ നേരിടുന്നത്. അലഹബാദ് വെസ്റ്റില്‍ നിന്നുള്ള സിദ്ധാര്‍ഥ് നാഥ് സിങ്, പ്രതാപ്ഗഡില്‍ നിന്ന് രാജേന്ദ്ര സിങ്, അലഹബാദ് സൗത്തില്‍ നിന്ന് നന്ദ് ഗോപാല്‍ ഗുപ്ത നാഡി, ഗോണ്ടയില്‍ നിന്ന് രമാപതി ശാസ്ത്രി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് മന്ത്രിമാര്‍. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആരാധന മിശ്രയും ജനവിധി തേടുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →