കോട്ടയം: രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ സെക്ഷൻ ഓഫീസുകളുടെ പുതിയ മന്ദിരം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

കോട്ടയം  : രാമപുരം ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിനും സെക്ഷൻ ഓഫീസിനുമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിച്ചു. ഇതോടനുബന്ധിച്ച് രാമപുരം മൈക്കിൾ പ്ലാസ ആഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 
     
വൈദ്യുതി ചാർജ് വർദ്ധനവുമായി ഇനിയും  മുന്നോട്ടു പോകാൻ കഴിയില്ല. വൈദ്യുതി വില കുറച്ച് വാങ്ങാനുള്ള സാഹചര്യങ്ങൾ തെളിയുന്നുണ്ട്. അതിന്റെ ഗുണം ഉപഭോക്താവിന് നൽകും. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്ന അഞ്ച്  കരാറുകൾ റദ്ദ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. നിരവധി സ്വകാര്യ കമ്പനികൾ ഇപ്പോൾ കുറഞ്ഞ വിലയിൽ വൈദ്യുതി നൽകുന്നുണ്ട്. 
 വൈദുതി ചാർജ് കുറച്ചു കൊടുക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. – അദ്ദേഹം പറഞ്ഞു.  

ചടങ്ങിൽ മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.  തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി അശോക്, കെ.എസ്.ഇ.ബി. ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ്, കെ.എസ്.ഇ.ബി ദക്ഷിണ മേഖല വിതരണ വിഭാഗം ചീഫ് എൻജിനീയർ കെ.എസ്. ഡാൺ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം സ്മിത അലക്‌സ്, പഞ്ചായത്തംഗം സണ്ണി അഗസ്റ്റിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →