മോൺസ്റ്റർ മാർച്ച് 18 ന് എത്തുന്നു

ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോൺസ്റ്റർ. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രം മാർച്ച് 18 ന് റിലീസ് ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ആശിർവാദ് ഫിലിം സ് തിയോറ്റർ. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും.

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയുള്ള ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്ന ഘട്ടത്തില്‍ ഒടിടി റിലീസാണ് പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാല്‍ കോവിഡ് മാറിയ സാഹചര്യം കണക്കിലെടുത്ത് തിയറ്റര്‍ റിലീസ് പരിഗണിക്കുന്നുണ്ടെന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളോ പ്രചാരണങ്ങളോ ഒന്നും പുറത്തുവന്നിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →