സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 26 ന് രാവിലെ 11 ന് സിറ്റിങ് നടത്തും. ഭരതർ ക്രിസ്ത്യൻ വിഭാഗത്തെ ഏതു ജാതിയിൽ ഉൾപ്പെടുത്തണമെന്നതും 30.08.2010 ലെ സ.ഉ.(എം.എസ്)നം. 39/2010/പ.ജ.പ.വ.വി.വ. നമ്പർ ഉത്തരവ് ഭേദഗതി ചെയ്യുന്നതും പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ ഭാഗത്ത് സ്ഥിരതാമസക്കാരായ ശെങ്കുന്തർ, കൈക്കോളൻ, കേരള മുതലി, മുതലിയാർ എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന ‘കൈക്കോളൻ’ വിഭാഗത്തിൽപ്പെട്ടവർക്ക് സ്‌കൂൾ സർട്ടിഫിക്കറ്റിൽ വിവിധപേരുകൾ ചേർത്തിട്ടുള്ളതിനാൽ ‘കൈക്കോളൻ’ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നുള്ള പരാതി എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി ശശിധരൻ, മെമ്പർമാരായ ഡോ. എ. വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിങ്ങിൽ പങ്കെടുക്കും.